രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും

ramesh chennithal

വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തു

 

തിരു :കേരളമന്ത്രിസഭ വലിയൊരു അഴിച്ചുപണിക്കൊരുങ്ങുന്നു. ആഭ്യന്തരമന്ത്രിയായി നിലവിലെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല സ്ഥാനമേല്‍ക്കും. ബൂധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക,
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ മന്ത്രിസഭാപ്രവേശനം. എകെ ആന്റണിയാണ് ഈ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്‌

നിലവിലെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂരിനെ മന്ത്രിയസഭയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയേക്കുമെന്നാണ് സൂചന. സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനും സാധ്യതയുണ്ട്. രമേശിന്റെ ഒഴിവില്‍ വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി അനുകൂലിച്ചില്ല. പകരം ജി കാര്‍ത്തികേയനോ, വിഡി സതീശനോ പ്രസിഡന്റാകുന്നതിനോട് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. .