ഖത്തറില്‍ അല്‍ റയ്യാന്‍ റോഡിലേക്ക് പ്രവേശനമില്ല

ദോഹ: അല്‍ റയ്യാന്‍ റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ റയ്യാന്‍ റോഡിലേക്കുള്ള പ്രവേശനം അഷ്ഗാല്‍ താല്‍ക്കാലികമായി അടയ്ക്കുന്നു. അല്‍ അമീര്‍ സ്ട്രീറ്റില്‍ നിന്ന് ഒളിംപിക് റൗണ്ട് എബൗട്ടിലേക്കുള്ള റോഡും താല്‍ക്കാലികമായി അടയ്ക്കും.

നാളെ മുതല്‍ നാലാം തിയ്യതിവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.