പുത്തനത്താണിയില്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ച് നാലൂ കാറുകള്‍ കത്തി നശിച്ചു

കോട്ടക്കല്‍ :പുത്തനത്താണി അതിരുമടയില്‍ ശനിയാഴ്ച രാത്രിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ച് നാലു കാറുകള്‍ കത്തി നശിച്ചു.രാത്രി പത്തരമണിയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം രണ്ട് കാറുകള്‍ പൂറത്തേക്ക് തള്ളിനീക്കി രക്ഷപ്പെടുത്തി.

ദേശീപത 17ല്‍ സൗപര്‍ണിക ബാറിനു സമീപത്തുള്ള ഗുരുവായൂര്‍ സ്വദേശി രഞ്ജിത്ത് നടത്തുന്ന കാര്‍ കെയര്‍ എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. കല്‍പ്പകഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചു.

നേരത്തെത ഇതിനടുത്ത് മറ്റൊരു വര്‍ക്കഷോപ്പ് സമാനമായ രീതിയില്‍ കത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.