ലാവ്‌ലിന്‍; പിണറായി പ്രതിയല്ല;സിബിഐ കോടതി

PINARAYI_VIJAYAN2LLതിരു : ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസില്‍ ഇപ്പോഴത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായിരുന്ന പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. കേസില്‍ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് സിബിഐ പ്രതേ്യക കോടതി. പിണറായി വിജയനടക്കം 4 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കി. തിരുവനന്തപുരം പ്രതേ്യക സിബിഐ കോടതിയുടോതാണ് നടപടി. ഗൂഢാലോചന തെളിയിക്കാന്‍ ആയില്ലെന്ന് കോടതി പറഞ്ഞു. എ ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍, സിദ്ധാര്‍ത്ഥ മേനോന്‍ തുടങ്ങിയവരാണ് കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റു പ്രതികള്‍.

പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഉള്‍പ്പെടെ 6 പേര്‍ ചേര്‍ന്ന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി.

പന്നിയാര്‍, ചേങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണ കരാര്‍ വന്‍തുകക്ക് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കുകയും അതിലൂടെ സംസ്ഥാനത്ത് 374.50കോടി രൂപ നഷ്ടമുണ്ടായി എന്നുമാണ് കേസ്.