പീതാംബരക്കുറുപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും

N.-Peethambara-Kurup-Photo-Shotശ്വേതയെ അപമാനിച്ച പീതാംബരക്കുറിപ്പിനെതിരെ കേസെടുത്തു

പൊതുപരിപാടിക്കിടെ പ്രശസ്ത നടി ശ്വേത മേനോനെ അപമാനിച്ച എന്‍ പിതാംബരക്കുറുപ്പ് എംപിക്കെതിരെ കേസെടുത്തു. നടി ശ്വേത മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. പീതാംബരക്കുറിപ്പിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തിന്റെ അനന്തസ് ഇടിച്ചുതാഴ്ത്തിയതിന് 354, 354എ വകുപ്പുകള്‍ പ്രകാരമാണ് പീതാംബരക്കുറിപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. അതെസമയം അദേഹത്തെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാന മായിട്ടില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് പീതാംബരക്കുറിപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.

തന്നെ അപമാനിച്ചത് സാധാരണക്കാരല്ലെന്നും വിഐപി ഗാലറിയിലുള്ളവരാണെന്നും പീതാംബരക്കുറുപ്പ് വേദിയില്‍ വച്ച് തന്നെ അപമാനിച്ചു. പിന്നീട് മറ്റള്ളവരും ഇതു തുടര്‍ന്നുവെന്നും ശ്വേത മൊഴിനല്‍കിയെന്നാണ് സൂചന.

ഇന്ന് രാവിലെ 9.40 മണിയോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സിഐ സിസിലി, എസ്‌ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ്് ശ്വേതാ മേനോന്റെ കൊച്ചിയിലെ ഫ്ഌറ്റിലെത്തി മൊഴിയെടുത്തത്.