പരപ്പനങ്ങാടിയില്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചു

Untitled-1 copyപരപ്പനങ്ങാടി: റെയില്‍വേ സ്റ്റേഷനിലെ ടീസ്റ്റാളിലേക്ക്‌ ചായകുടിക്കാന്‍ തിരിഞ്ഞ യാത്രക്കാരന്റെ പണവും സാധനങ്ങളുമടങ്ങിയ ബാഗ്‌ മോഷണം പോയി. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ്‌ പ്രൊഫസറായിരുന്ന ഡോ. സാബു പി സാമുവലിന്റെ ബാഗാണ്‌ പരപ്പനങ്ങാടിയിലെ രണ്ടാംപ്ലാറ്റ്‌ഫോമില്‍ വെച്ചാണ്‌ ബാഗ്‌ മോഷ്ടിക്കപ്പെട്ടത്‌.

ചെങ്ങന്നൂരില്‍ പോകാന്‍ എത്തിയതായിരുന്നു സാബു. നഷ്ടപ്പെട്ട ബാഗില്‍ പതിനായിരം രൂപയും വസ്‌തു ആധാരങ്ങള്‍, പാസ്‌പോര്‍ട്ട്‌, എ ടി എം കാര്‍ഡുകള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ സ്റ്റേഷനധികൃതരെ വിവരമറിയിക്കുകയും അടുത്തുള്ള സ്റ്റേഷനുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.