ആലുങ്ങല്‍ കടല്‍ഭിത്തി നിര്‍മ്മാണം പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌.

dyfi,parappananangadiപരപ്പനങ്ങാടി: ആലുങ്ങല്‍ ബീച്ചില്‍ കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ ആലുങ്ങല്‍ വള്ളക്കമ്മറ്റിയും മുസ്ലിംലീഗ്‌ പഞ്ചായത്ത്‌ കമ്മിറ്റിയും ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു.

കടല്‍ ഭിത്തിയില്ലാത്ത ആലുങ്ങലില്‍ കടല്‍ക്ഷോഭം മൂലം നിരവധി വീടുകള്‍ നശിച്ചിരുന്നു. ഇവര്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കാനോ ഇവരെ പുനരധിവസിപ്പിക്കാനോ അധികൃതര്‍ക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല.