പരപ്പനങ്ങാടിയില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; കൂടോത്ര ബോംബെന്ന് പോലീസ്

വീട്ടമ്മക്ക് പരിക്ക്

parappananagdi,bomb 1 copyപരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് വീട്ടിലെ അടുപ്പിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. ആലുങ്ങല്‍ ബീച്ചിലെ കൊങ്ങന്റെ പുരക്കല്‍ മുഹമ്മദ് കോയയുടെ മകന്‍ മുജീബിന്റെ വീട്ടിലെ ചായ്പ്പിലാണ് സ്‌ഫോടനമുണ്ടയത്.

parappananagdi,bomb 2 copyഇന്ന് രാവിലെ ആറരമണിയോടെയാണ് സംഭവം. മുജീബിന്റെ ഭാര്യ ഫാസില (23) അടുപ്പ് കത്തിക്കുന്നതിനിടെ ഉപയോഗിച്ച ഈര്‍ച്ചപൊടിയിലുണ്ടായിരുന്ന ഒരു ചെമ്പ് തകിട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പോലീസ് എത്തിയാണ് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചത്. സാരമായ പരിക്കേറ്റ വീട്ടമ്മയെ ആദ്യം പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരൂരങ്ങാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം ബോംബ് സ്‌ക്വാഡിലെ ഉദേ്യാഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ബഗിന്‍ അലക്‌സ്, ഡോഗ് ജിക്കിയും സ്ഥലത്ത് പരിശോധന നടത്തി. അടച്ചുവെച്ച തകിടിന്റെ പ്രഷര്‍ മൂലമാണ് അപകടം സംഭവിച്ചതെന്നും പരിഭ്രാന്തി പെടേണ്ടതില്ലെന്നും അനേ്വഷണ ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. പൊട്ടിയത് കൂടോത്ര ബോംബാണെന്നും ഉദേ്യാഗസ്ഥര്‍ പറഞ്ഞു.