പാലത്തിങ്ങല്‍ ഡിഡി സൂപ്പര്‍ സോക്കറിന്റൈ ഉദ്ഘാടന മത്സരത്തില്‍ ഗോളുകളുടെ പെരുമഴ

IMG-20140412-WA0005 copyപരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഗ്രാമത്തിലിനി കാല്‍പ്പന്ത് കളിയുടെ മാസ്മരിക തിരയിളക്കം. കുഞ്ഞാലന്‍ ഹാജി സ്മാരക ട്രോഫിക്കുവേണ്ടിയുള്ള 13 ാമത് ഡിഡി സൂപ്പര്‍ സോക്കര്‍ ഫഌഡ്‌ലിറ്റ് സോക്കര്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ തന്നെ ഗോളുകളുടെ പെരുമഴ. മലനാടിന്റെ കരുത്തിന്റെ ഫലത്തിലിറങ്ങിയ ബോയ്‌സ് ഓഫ് കൊട്ടന്തല ഒന്നിനെതിരെ 8 ഗോളുകള്‍ക്ക് ഉദയ പറമ്പില്‍പീടികയെ തോല്‍പ്പിച്ചു.

dd sports copyശനിയാഴ്ച തിരൂര്‍ ഡിവൈഎസ്പി അസൈനാരാണ് സൂപ്പര്‍ സോക്കര്‍ ഉദ്ഘാടനം ചെയ്തത്. പതിനാലു ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ 25,000 രൂപ പ്രൈസ് മണി തുകയാണ് വിജയികളെ കാത്തിരിക്കുന്നത്.

രണ്ടാമത്തെ മത്സരത്തില്‍ യുവ കുന്നുമ്മല്‍ കൊടപ്പാളി സൂപ്പര്‍കിംഗ് തിരൂരങ്ങാടിയെ നേരിടുകയാണ്.