മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി നൗഷാദ്

calicut malabarinewsകോഴിക്കോട്: തന്റെ മുന്നില്‍ ജീവനുവേണ്ടി കേഴുന്നവന്റെ ജാതിയോ ഭാഷയോ നൗഷാദിന് കണ്ണിലില്ലായിരുന്നു.ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ നല്‍കി മരണത്തിന്റെ തന്നെ ഭൂഗര്‍ഭത്തിലേക്ക് ഇറങ്ങിപ്പോയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ ഓര്‍ത്തു ഓരോ മലയാളിക്കും അഭിമാനിക്കാം

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ തളിറോഡില്‍ ചായ കുടിക്കാനെത്തിയ നൗഷാദ് തൊട്ടടുത്ത് ഓഡിറ്റോറിയത്തിനടുത്തിന്റെ മുന്നില്‍ നിലവളിയും ആളുകുടിയതും കണ്ട് അങ്ങോട്ട് ഓടിയെത്തുകയായിരുന്നു. അപ്പോഴാണ് റോഡിലെ മാന്‍ഹോളിലൂടെ ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാനതൊഴിലാളികള്‍ ഓടിയിലെ വെളളത്തില്‍ കാണാതായി കഴിഞ്ഞിരുന്നു.ഇതോടെ കുടിനിന്നവരുടെ വിലക്കുകള്‍ പോലും വകവെക്കാതെ നൗഷാദ് ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓടക്കകത്തു നിന്ന് നൗഷാദിന്റെ കാലില്‍ ആരോ പിടിച്ചതോടെ മുകളിലെ പിടിവിട്ട്
നൗഷാദും മലിനജലം ഒഴികിക്കൊണ്ടിരുന്ന ആ വലിയ ഓടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന ഫയര്‍ഫോഴ്‌സെത്തി നടത്തിയ തിരച്ചിലില്‍ 15 മിനിറ്റ് കഴിഞ്ഞാണ് നൗഷാദിനെ കിട്ടിയത്. ഉടനെ തന്നെ ആശുപത്രയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

പരോപകാരിയായി നാട്ടില്‍ അറിയപ്പെടുന്ന നൗഷാദ് മുന്‍പും റോഡപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനും മറ്റും മുന്നില്‍ നിന്ന സംഭവങ്ങള്‍ ഉണ്ട്‌

കോഴിക്കോട് മാളിക്കടവ് മേപ്പക്കുടി വീട്ടില്‍ സിദ്ദീഖിന്റെ മകനാണ് മരിച്ച നൗഷാദ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നൗഷാദ് രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.കെഎല്‍ 11 എസ് 6693 നമ്പര്‍ ഓട്ടോ റിക്ഷയാണ് നൗഷാദ് ഓടിക്കുന്നത്. ഭാര്യ സഫ്രീന, ഉമ്മ അസ്മാബി.