ഓണ്‍സൈന്‍ ന്യൂസ് പോര്‍ട്ടലുകളെ മാറ്റി നിര്‍ത്താനാകില്ല; മന്ത്രി കെ സി ജോസഫ്

unnamed (1)തിരുവനന്തപുരം : പുതിയകാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്താനോ അവഗണിക്കാനോ കഴിയില്ലെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ്മന്ത്രി മന്ത്രി കെ സി ജോസഫ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ മീഡിയാ ലിസ്റ്റിലുളള ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യ വ്യക്തമാക്കിയത്. 36 ഓണ്‍ലൈന്‍ പത്രങ്ങളാണ് ഇതില്‍ ഇപ്പോള്‍ അംഗത്വമെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിനെ ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും ജനയുഗം പത്രാധിപരുമായ ബിനോയ് വിശ്വം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിബികാട്ടാമ്പളളി, ഇന്ത്യന്‍ മലയാളി പത്രാധിപര്‍ തിരുവല്ലം ഭാസി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി.പി.ജെയിംസ് അധ്യക്ഷനായിരുന്നു. ഡിഎന്‍എംഎഫ് പ്രസിഡന്റ് പി.വി.മുരുകന്‍ സ്വാഗതവും സെക്രട്ടറി എസ്. സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു. വിവിധ മാധ്യമപ്രവര്‍ത്തകരും മാധ്യമവിദ്യാര്‍ത്ഥികളും സാമൂഹിക – രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.