മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ക്ക് തുപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമെന്ന് പരാതി

manjeri medical collegeമഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ദിവസവേതനത്തിന് നിയമിക്കപ്പെട്ട നഴ്‌സമാര്‍ക്ക് ശുചീകരണതൊഴിലാളികളേക്കാള്‍ കുറഞ്ഞ ശമ്പളം. ഒരു ശുപീകരണത്തൊഴിലാളിക്ക് ദിവസവേതനമായി 600 രൂപ ലഭിക്കുമ്പോള്‍ ഉന്നത വിദ്യഭ്യാസം ലഭിച്ച നഴ്‌സുമാര്‍ക്ക് ലഭിക്കുന്നതാകട്ടെ വെറും 450 രൂപ മാത്രം..

നഴ്‌സുമാര്‍ക്ക് പ്രതിദിനം 900 രൂപ.മിനിമം പ്രതിദിനവേതനം നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് പകുതി മാത്രം ശമ്പളം നല്‍കിവരുന്നത്. കേരളത്തിലെ മറ്റു മെഡിക്കല്‍കോളേജുകളില്‍ 700 രൂപവരെ വേതനം നല്‍കുന്നുണ്ട്. മഞ്ചേരിയില്‍ ആശുപത്രി വികസനസമിതയാണ് പണം നല്‍കുന്നത്, എന്നാല്‍ ആവിശ്യമായ ഫണ്ടില്ലെന്നാണ് സമിതിയുടെ നിലപാട് അവശ്യസര്‍വ്വീസായതിനാല്‍ പലപ്പോഴും തങ്ങള്‍ക്കര്‍ഹമായ അവധി പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു

56 നഴ്‌സുമാരാണ് ഇവിടെ ദിവസവേതനത്തിന് ജോലി ചെയ്തുവരുന്നത്. തങ്ങളുടെ വേതനം വര്‍ദ്ധപ്പിക്കണമെന്നാവിശ്യപ്പെട്ട് ഇവര്‍ സുപ്രണ്ടിനും സ്ഥലം എംഎല്‍എക്കും പരാതി നല്‍കിയിട്ടുണ്ട്.