താനൂരില്‍ വ്യാപക അക്രമം;പോലീസ് ആകാശത്തേക്ക് വെടിവെച്ചു; നിരവധി പോലീസുകാര്‍ക്ക് പരിക്ക്

താനൂര്‍;കുറച്ച് ദിവസങ്ങളായി രാഷ്ട്രീയസംഘര്‍ഷം നില നില്‍ക്കുന്ന താനൂരില്‍ വ്യാപക അക്രമം.താനൂര്‍ കോര്‍മാന്‍ കടപ്പുറത്ത് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണത്തിന് തുടങ്ങിയത്.
്അക്രമികള്‍ ഒരു വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് വീടിന് തീപിടിച്ചു.

സ്ഥലത്തെത്തിയ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.തിരൂരങ്ങാടി ,താനൂര്‍,തിരൂര്‍സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.നിരവധിവീടുകള്‍ക്ക്‌നേരെ അക്രമണം ഉണ്ടായിട്ടുണ്ട്.

അക്രമത്തില്‍ സി.ഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.