താനൂര്‍ ബസ്‌റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്‌ തകര്‍ത്തു

tanur-1താനൂര്‍: ബസ്‌റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ്‌ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. തിങ്കളാഴ്‌ച പെരുന്നാള്‍ ദിനത്തെ ട്രിപ്പ്‌ കഴിഞ്ഞ്‌ ബസ്റ്റാന്റില്‍ നിര്‍ത്തിയ താനൂര്‍-വെന്നിയൂര്‍ റൂട്ടിലോടുന്ന കെഎല്‍55 4382 രജിസ്‌ട്രേഷനിലുള്ള എന്‍എന്‍ബി ബസ്സാണ്‌ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്‌.

ചൊവ്വാഴ്‌ച രാവിലെ ബസ്സെടുക്കാനെത്തിയ തൊഴിലാളികളാണ്‌ ബസ്‌ തകര്‍ന്നു കിടക്കുന്നത്‌ കണ്ടത്‌. സമീപത്ത്‌ നിര്‍ത്തിയ മറ്റ്‌ അഞ്ച്‌ ബസ്സുകള്‍ക്ക്‌ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.

സ്ഥിരമായി താനൂര്‍ ബസ്സ്‌റ്റാന്റിലാണ്‌ ബസ്‌ നിര്‍ത്തിയിടാറുള്ളതെന്നും വളരെ ആസൂത്രിതവും കരുതിക്കൂട്ടിയുമാണ്‌ ബസ്സിനുനേരെ ആക്രമണമുണ്ടായിട്ടുള്ളതെന്നും ബസ്‌ തൊഴിലാളികള്‍ പറഞ്ഞു. അതെസമയം താനൂര്‍ ബസ്സ്‌റ്റാന്റ്‌ -റെയില്‍വേസ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച്‌ മദ്യ-മയക്കുമരുന്ന്‌ മാഫിയ സജീവമാണെന്നും ദീര്‍ഘനാളായി രാത്രി സമയങ്ങളില്‍ ബസ്സറ്റാന്റ്‌ മദ്യമാഫിയകളുടെ കൈകളിലാണെന്നും നാട്ടുകാര്‍ പറയുന്നു. രാത്രിയുടെ മറവില്‍ ബസ്സ്‌ തകര്‍ത്ത വരെ പിടികൂടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles