വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ടി.ഡി. വാക്‌സിന്‍ നല്‍കി

മലപ്പുറം: ഡിഫ്‌തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുളിക്കല്‍ എ.എം.എം.എച്ച്‌. സ്‌കൂളിലെ 57 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കും ടി.ഡി. വാക്‌സിന്‍ നല്‍കി. പുളിക്കല്‍ അന്തിയൂര്‍കുന്നില്‍ പനി ക്ലിനിക്കും ബോധവത്‌ക്കരണ ക്ലാസും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു. പനി ക്ലിനിക്കില്‍ പങ്കെടുത്തവര്‍ക്ക്‌ പ്രത്യേക ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. സുരേഷ്‌ ബാബു, ഡോ. അനിതമ്മ ചെറിയാന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൂണ്‍ 25 രാവിലെ 10 ന്‌ സ്‌കൂളില്‍ നടക്കുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി ജനറല്‍ ബോഡി യോഗത്തില്‍ വിപുലമായ ബോധവത്‌കരണ പരിപാടി ആവിഷ്‌ക്കരിക്കും. മുഴുവന്‍ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.