ജൂനിയര്‍ സൂപ്രണ്ടിന്‍റെ വകയായി പരപ്പനങ്ങാടി മുന്‍സിഫ്‌ കോടതിയില്‍ കുടിവെള്ള പദ്ധതി

പരപ്പനങ്ങാടി:മുന്‍സിഫ്‌ കോടതിയില്‍എത്തുന്ന വര്‍ക്ക് ദാഹമകറ്റാനും ക്ഷീണം തീര്‍ക്കാനും ജൂനിയര്‍ സൂപ്രണ്ട് വി.പി.ബഷീര്‍ സ്പോണ്‍സര്‍ ചെയ്ത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജൂഡീഷ്യല്‍ ഒന്നാംക്ലാസ്മജിസ്‌ട്രേറ്റ്  വി.എസ് ആശാദേവി നിര്‍വഹിച്ചു. മുന്‍സിഫ്‌ എം.എസ്.ഷൈനി അധ്യക്ഷതവഹിച്ചു.ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്അഡ്വ:ടി. രാമന്കുട്ടിമേനോന്‍,അഡ്വാക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് വിശ്വനാഥമേനോന്‍,ബാബുരാജ്,എം.കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.