കോട്ടക്കലില്‍ എ ടി എം മെഷീന്‍ തകര്‍ത്ത്‌ കവര്‍ച്ചാശ്രമം

Untitled-1 copyകോട്ടക്കല്‍: മലപ്പുറം കോട്ടക്കലിലെ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീന്‍ തകര്‍ത്ത്‌ കവര്‍ച്ചാശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ്‌ ശ്രമം നടന്നത്‌. അതെസമയം ഇവിടെ നിന്ന്‌ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു. എട്ട്‌ ലക്ഷത്തിലധികം രൂപ എടിഎം മെഷീനില്‍ ഉണ്ടായിരുന്നു.

പുലര്‍ച്ചെ 4.30തോടെയാണ്‌ മോഷണശ്രമം നടന്നത്‌. എടിഎമ്മിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട്‌ നിരീക്ഷണ ക്യാമറകളും മോഷ്ടാവ്‌ തകര്‍ത്തിട്ടുണ്ട്‌. മോഷ്ടാവിന്റെ മുഖവും മെഷീന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവ്‌ മലയാളിയാണെന്ന്‌ സംശയമുള്ളതായി പോലീസ്‌ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‌ ബ്രാഞ്ച്‌ മാനേജര്‍ പ്രവീണ്‍ നല്‍കിയ പരാതിയില്‍ കോട്ടക്കല്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.