Section

malabari-logo-mobile

മലബാറില്‍ ലോഫ്‌ളോര്‍ സൂപ്പര്‍ ഹിറ്റ്‌

HIGHLIGHTS : low floor ksrtcകോഴിക്കോട്‌ മേടമാസത്തിലെ ചൂടില്‍ നിന്ന്‌ രക്ഷപെട്ട്‌ പഴയ പാട്ടുകളും കേട്ട്‌ മനസ്സിനേയും ശരീരത്തേയും


low floor ksrtcകോഴിക്കോട്‌ മേടമാസത്തിലെ ചൂടില്‍ നിന്ന്‌ രക്ഷപെട്ട്‌ പഴയ പാട്ടുകളും കേട്ട്‌ മനസ്സിനേയും ശരീരത്തേയും തണുപ്പിച്ച്‌ ഒരു യാത്ര. ഈ യാത്ര ശരിക്കും ആ്‌സ്വദിക്കുകയാണ്‌ മലബാറിയിലെ സാധാരണക്കാര്‍. കെസ്‌ആര്‍ടിസി പുതുതായി മലബാറിലിറക്കിയ എസി ലോഫ്‌ളോര്‍ ബസ്സുകള്‍ ഇപ്പോള്‍ ആദ്യവാരം തന്നെ സൂപ്പര്‍ഹിറ്റ്‌ ആയി മാറിയിരിക്കുയാണ്‌.

കോഴിക്കോടും കണ്ണുരും മലപ്പുറത്തും മികച്ച കളക്ഷനോടെയാണ്‌ റൂട്ട്‌ സമയം പോലും നിശ്ചയിച്ചുകഴിഞ്ഞിട്ടില്ലാത്ത ഓറഞ്ച്‌ വണ്ടികള്‍ ഓടുന്നത്‌. പല ട്രിപ്പുകളിലും മഞ്ഞകമ്പിയില്‍ ആളുകള്‍ തൂങ്ങിനിന്ന്‌ യാത്രചെയ്യാനും തയ്യാറാണ്‌ ചാര്‍ജ്ജ്‌ ഇത്തിരി കൂടിയാലും പ്രശനമില്ല ഞങ്ങളൊന്ന്‌ കയറിനോക്കട്ടെ എന്നാണ്‌ ഓരോരുത്തരും പറയുന്നത്‌.

sameeksha-malabarinews

ആദ്യ കൗതുകത്തില്‍ ഈ ബസ്സില്‍ കയറി യാത്ര ചെയ്‌തവര്‍ ഇനി ഇതില്‍ തന്നെയാകാം യാത്രയെന്ന്‌ ഉറപ്പിക്കുന്നുണ്ട്‌. വീട്ടില്‍ എസി വെക്കാനോ എസികാര്‍ വാങ്ങാനോ സൗകര്യമില്ലത്ത സാധാരണക്കാര്‍ക്ക്‌ പത്തു രൂപ അധികം കൊടത്താലും തണുപ്പാസ്വദിച്ച്‌ കോഴിക്കോട്ടേക്കൊന്നു പോകാമല്ലെ എന്ന്‌ അങ്ങാടികളില്‍ ചിലര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു.

മികച്ച സൗകര്യങ്ങളാണ്‌ കെയുആര്‍ടി കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ എസി ലോഫ്‌ളോര്‍ ബസ്സുകളില്‍ ഒരുക്കിയിരിക്കുന്നത്‌. ബസ്സിന്റെ നിയന്ത്രണം എല്ലാ അര്‍ത്ഥത്തിലും ഡ്രൈവര്‍ക്കു തന്നയൊണ്‌. ബസ്സിനകത്ത്‌ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ തന്റെ മുന്നിലെ മോണിറ്ററിലൂടെ ഡ്രൈവര്‍ക്ക്‌ കാണാം പിന്‍ വശത്ത്‌ റോഡിലെ മറ്റു വാഹനങ്ങളുടെ സഞ്ചാരവും ദൃശ്യമാണ്‌. രണ്ട്‌ യാത്രക്കാര്‍ക്ക്‌ സീറ്റില്‍ ഇരുന്ന തന്നെ ഇറങ്ങാനുള്ള സ്‌റ്റോപ്പെത്തുമ്പോള്‍ ഇത്‌ സ്വിച്ച്‌ അമര്‍ത്തി ഡ്രൈവറെ അറിയിക്കാം ഓരോ സ്‌റ്റോപ്പെത്തുമ്പോഴും മൈക്കിലൂടെ സ്ഥരപ്പേര്‌ പറയുന്നത്‌ പ്രായമായവര്‍ക്കും കൃത്യമായ സ്ഥലമറിയാത്തവര്‍ക്കും ഏറെ ഗുണകരമാവും. എന്തെങ്ങിലും വലിയ അപകടമുണ്ടായാല്‍ ബസ്സില്‍ നിന്ന്‌ പുറത്തുകടക്കേണ്ടത്‌ ഓരോ വിന്‍ഡോക്കുമരികില്‍ ചുറ്റികയുണ്ട്‌. ഇത്‌ ഉപയോഗിച്ച്‌ ഗ്ലാസ്‌ പൊട്ടിക്കാം. എന്നാല്‍ യാത്രക്കാര്‍ ആവിശ്യമില്ലാതെ ഈ ചുറ്റിക എടുക്കാന്‍ ശ്രമിച്ചാല്‍ ഡ്രൈവറുടെ അടുത്ത്‌ അപായ അലാറം മുഴങ്ങും. ഭിന്നശേഷിയുള്ളവര്‍ക്ക്‌ ബസ്സിനുള്ളില്‍ കയറാന്‍ വലിയ വാതിലുകളാണ്‌ ബസ്സിലുള്ളത്‌. മാത്രമല്ല വീല്‍ചെയര്‍ കയറ്റാന്‍ പോലൂ സാധിക്കുന്ന രീതിയില്‍ സൗകര്യങ്ങല്‍ വാതിലിലുണ്ട്‌.

എസി ബസ്സുകള്‍ ഹിറ്റായതോടെ തങ്ങളുടെ മണ്ഡലത്തിലൂടെ ഒരു റൂട്ടങ്ങെലും ലഭിക്കാനുള്ള ശ്രമങ്ങള്‍ പല എംഎല്‍എമാരും തുടങ്ങിക്കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!