സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ച;കൃത്രിമമഴ പെയ്യിക്കാന്‍ ശ്രമിക്കും;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വരള്‍ച്ച നേരിടാന്‍ സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കുന്നതടക്കമുള്ള ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വരള്‍ച്ചയെ നേരിടാന്‍ മനുഷ്യനാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക രാസക്കൂട്ട് ഉപയോഗിച്ച് മേഘം പൊടിച്ച് മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംങ് പദ്ധതിയാണ് ഇതിനായി പരീക്ഷിക്കുക.

എത്ര പണം ചിലവാക്കേണ്ടി വന്നാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.