വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം

Story dated:Saturday June 3rd, 2017,11 23:am
ചിത്രം ഫയല്‍

തിരുവനന്തപുരം: എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടുത്തം. ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിക്കാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

തീപിടുത്തത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.