വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു ഫ്രീഡം സ്‌ക്വയര്‍ തിരിച്ചുപിടിച്ചു

വിദ്യാര്‍ത്ഥികള്‍ നിരോധന ഉത്തരവ് ലംഘിച്ച് ജെ എന്‍ യുവിലെ ഫ്രീഡം സ്‌ക്വയര്‍ തിരിച്ചുപിടിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സംഘടിക്കുന്നതിനുള്ള ഉത്തരവ് മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച വൈകീട്ട് പ്രതിഷേധ യോഗം ചേര്‍ന്നു.

എഡി ബ്ലോക്കിന്റെ പടവുകളില്‍ നിരത്തിയ ചെടച്ചട്ടികള്‍ വിദ്യാര്‍ത്ഥികള്‍ എടുത്തുമാറ്റി. തുടര്‍ന്ന് യൂണിയന്‍ ജനല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ വിദ്യാര്‍ത്ഥികള്‍ ഫ്രീഡം സ്‌ക്വയര്‍ തിരിച്ചു പിടിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

സര്‍വകലാശാല അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി എഡി ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പരിപാടികള്‍ക്ക് വില്ക്ക് ഏര്‍പ്പെടുത്തിയത്.