സാമ്പത്തിക പ്രതിസന്ധി;ഇന്‍ഡിപെന്‍ഡന്റ്‌ പത്രം അടച്ചുപൂട്ടുന്നു

5189ലണ്ടന്‍: സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന്‌ ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ്‌ പ്രിന്റ്‌ എഡിഷന്‍ നിര്‍ത്തുന്നു. മാര്‍ച്ച്‌ മുതല്‍ ഓണ്‍ലൈന്‍ പതിപ്പ്‌ മാത്രമേ ലഭ്യമാകുവെന്ന്‌ പത്രത്തിന്റെ ഉടമസ്ഥന്‍ അറിയിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 26 ശിനിയാഴ്‌ച വരെ മത്രമേ പത്രം പ്രസിദ്ധീകരിക്കുള്ളുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. സണ്‍ഡേ ഇന്റിപെന്‍്‌റഡിന്റെ അവസാന പതിപ്പ്‌ മാര്‍ച്ച്‌ 20 ന്‌ പുറത്തിറക്കും.

സാമ്പത്തിക പ്രതിസന്ധിയും വായനക്കാരുടെ കുറവുമാണ്‌ പത്രത്തിന്റെ പ്രിന്റ്‌ എഡിഷന്‍ നിര്‍ത്താനുള്ള കാരണം. 1986 ല്‍ ആരംഭിച്ച പത്രത്തിന്‌ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഒരുഘട്ടത്തില്‍ 4,28,000 കോപ്പികളോളം വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം ദിവസം വില്‍ക്കുന്ന കോപ്പികളുടെ എണ്ണം 28,000 ആയി ചുരുങ്ങി.

പത്രം അടയ്‌ക്കുന്നതോടെ ജോലി നഷ്ടമാകുന്ന ജീവനക്കാരെ അത്‌ എത്തരത്തില്‍ ബാധിക്കുമെന്ന കാര്യം പിന്നീട്‌ അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ ഭാവില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്‌ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇന്‍ഡിപെന്‍ഡന്റ്‌ വെബ്‌സൈറ്റിനെ യു കെയിലെ ഏറ്റവും മികച്ച വെബ്‌സൈറ്റാക്കി മാറ്റാനാണ്‌ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു. വെബ്‌സൈറ്റ്‌ വായനക്കാരുടെ എണ്ണത്തില്‍ 33% വര്‍ധനവുണ്ടായതായാണ്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായതെന്നാണ്‌ അധികൃതര്‍ അവകാശപ്പെടുന്നത്‌. 70 മില്യണ്‍ യുണീക്ക്‌ യൂസേഴ്‌സ്‌ ഉണ്ടെന്നും വരും വര്‍ഷം 50% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ്‌സ്‌ ഉട എവ്‌ഗനി ലെബെദേവ്‌ അറിയിച്ചു.

വരാനിരിക്കുന്നത്‌ ഡിജറ്റല്‍ കാലമാണെന്നും വാര്‍ത്ത വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇന്‍ഡിപെന്‍ഡന്റ്‌ എന്ന ബ്രാന്റിനെ സംരക്ഷിക്കുകയും പുതിയതും മികച്ച ഗുണനിലവാരമുള്ളതുമായ ഉള്ളടക്കത്തിലൂടെ കൂടുതല്‍ വായനക്കാരെ ഓണ്‍ലാന്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ കൊണ്ടുവരികയും ചെയ്യുകയെന്നതാണ്‌ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും എവ്‌ഗനി ലെബെദേഴ്‌ വ്യക്തമാക്കി.