ഗ്യാസ്‌ ടാങ്കറില്‍ നിന്ന്‌ അമോണിയ ചോര്‍ന്ന്‌ 6 മരണം

ലുധിയാന: പഞ്ചാബില്‍ അമോണിയ വാതകം ചോര്‍ന്ന്‌ ആറുപേര്‍ മരിച്ചു. ഗ്യാസ്‌ ടോങ്കറില്‍ നിന്ന്‌ ചോര്‍ന്ന അമോണിയ ശ്വസിച്ചാണ്‌ ദുരന്തമുണ്ടായത്‌. സംഭവത്തില്‍ 100 ലേറെ പേര്‍ക്ക്‌ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന്‌ ഇവരെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പഞ്ചാബിലെ ലുധിയാനയിലെ ധോര ബൈപ്പാസ്‌ റോഡിലായിരുന്നു സംഭവം. കനാലിന്‌ മുകളിലൂടെയുള്ള പാലത്തില്‍ കുടുങ്ങിയ ടാങ്കറില്‍ നിന്നും ചോര്‍ന്ന്‌ അമോണിയ പ്രദേശത്ത്‌ പടരുകയായിരുന്നു. സമീപ പ്രദേശത്തെ വീടുകളില്‍ നിന്ന്‌ ആളുകളെ പോലീസ്‌ ഒഴിപ്പിച്ചു.

ഗുജറാത്തില്‍ നിന്ന്‌ ലുധിയാനയിലേക്ക്‌ വരികയായിരുന്ന ടാങ്ക്‌ ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.