ജൈസലിനുള്ള വീട് നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

ജൈസലിന് നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽകർമം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.

താനൂർ :മഹാപ്രളയത്തിൽ വിനയത്തിന്റെയും, സഹാനുഭൂതിയുടെയും മാതൃകാ സാന്ത്വന പ്രവർത്തനം നടത്തി സ്വന്തം മുതുക് ചവിട്ടുപടിയാക്കി ലോകത്തിന് തന്നെ മാതൃകയായ താനൂർ ട്രോമോ കെയർ പ്രവർത്തകനായ ജൈസലിന്റെ വീട് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള കുറ്റിയടിക്കൽ നടന്നു. ഐസിഎഫ് ഗൾഫ് കൗൺസിലിന്റെ സഹകരണത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽകർമ്മം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ത്വാഹാ തങ്ങൾ അധ്യക്ഷനായി. അലി അബ്ദുള്ള, പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഉൗരകം അബ്ദുറഹിമാൻ സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി, അബൂബക്കർ പടിക്കൽ, ഐസിഎഫ്ജിസി പ്രസിഡന്റ് അബ്ദുറഹിമാൻ  ആറ്റക്കോയ തങ്ങൾ, ശരീഫ് കാരശ്ശേരി എന്നിവർ സംസാരിച്ചു.

ഫോട്ടോ: ജൈസലിന് നിർമിക്കുന്ന  വീടിന്റെ കുറ്റിയടിക്കൽകർമം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.