മികച്ച വിമാന കമ്പനി ദുബൈ എമിറേറ്റ്‌സ്‌ എയര്‍;രണ്ടാമത്‌ ഖത്തര്‍ എയര്‍വേഴ്‌സ്‌

downloadറിയാദ്:ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാന കമ്പനിയായി ദുബൈയുടെ എമിറേറ്റ്സ് എയറിനെ തെരഞ്ഞെടുത്തു . അന്താരാഷ്ട്ര തലത്തിലുള്ള വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളില്‍ എമിറേറ്റ്സ് എയര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഖത്തര്‍ എയര്‍വേഴ്‌സ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. സിംഗപ്പൂര്‍ എയര്‍വേയ്സാണ് മൂന്നാം സ്ഥാനത്ത്. കാത്തി പെസഫിക് ഹോങ്കോങ്, ഓള്‍ നിപ്പോണ്‍ എയര്‍വെയ്സ് ജപ്പാന്‍, ഇത്തിഹാദ് എയര്‍വേയ്സ് യു.എ.ഇ, ടര്‍കിഷ് എര്‍ലൈന്‍സ് തുര്‍ക്കി, ഇവ എയര്‍ തായ്വാന്‍, ക്വാന്റാസ് എയര്‍വേയ്സ് ആസ്ത്രേലിയ, ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് ജര്‍മനി എന്നിവ യഥാക്രമം നാല് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അതെസമയം ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ പട്ടികയില്‍ ഇടം നേടിയില്ല. അതേസമയം ഇന്ത്യയുടെ സ്വകാര്യ വിമാനക്കമ്പനികളായ ജെറ്റ് എയര്‍വേസ് (71), ഇന്‍ഡിഗോ (51), സ്പൈസ് ജെറ്റ് (100) എന്നിവ പട്ടികയില്‍ ഇടംനേടി.