എറണാകുളം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ മുസ്ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.

മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി നടപടിക്കെതിരെയാണ് മുസ്ലിം ഏകോപന സമിതി മാര്‍ച്ച് നടത്തിയത്.