ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി

മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജില്ലയില്‍ ആദ്യത്തെ നാമനിര്‍ദേശ പത്രിക മലപ്പുറം മണ്ഡലം സ്ഥനാര്‍ഥി ഇ.അഹമ്മദ് (76). ഐ.യു.എം.എല്‍. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്റ്റര്‍ക്ക് നല്‍കി. നാമനിര്‍ദേശ പത്രിയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ 8,23,100 രൂപയാണ് വാര്‍ഷിക വരുമാനം നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസ് എസ്.ബി.ഐ. ബ്രാഞ്ചില്‍ 33,89,417 രൂപയുടെയും കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 14,54,535 രൂപയുടെയും മലപ്പുറം യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 15,000 രൂപയുടെയും നിക്ഷേപമുണ്ട്. 2003 മോഡല്‍ ലാന്‍സര്‍ കാര്‍ സ്വന്തമായുണ്ട്. കണ്ണൂര്‍ ഒന്ന് വില്ലേജ് പരിധിയില്‍ വീടും 26 സെന്റ് സ്ഥലവുമുണ്ട്. നിലവില്‍ ഒരു സ്ഥാപനത്തിലും കടബാധ്യതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
1959 ല്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ നിന്നും ബി.എ. പാസായി. 1961 ല്‍ തിരുവനന്തപുരം ഗവ. ലോ കോളെജില്‍ നിന്നും ബി.എല്‍. പാസായി. സ്ഥിര വിലാസം – ‘സിതാര’, താന, കണ്ണൂര്‍- 12.
2) വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി പി. ഇസ്മായില്‍ (61) നാമനിര്‍ദേശ പത്രിക നല്‍കി. വിലാസം- പുത്തലത്ത് വീട്, നടുവക്കാട്, മമ്പാട്, മലപ്പുറം. വാര്‍ഷിക വരുമാനം 4,94,996 രൂപ. മമ്പാട് സഹകരണ ബാങ്കില്‍ 3,21,241 രൂപയുടെയും മലപ്പുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1500 രൂപയുടെയും ട്രഷറി സേവിങ്‌സ് ബങ്കില്‍ 45,000 രൂപയുടെയും നിക്ഷേപമുണ്ട്. ഹീറോ ഹോണ്ട റ്റൂവീലര്‍ സ്വന്തമായുണ്ട്. എടക്കരയില്‍ 6.82 1/4 ഏക്കര്‍ ഭൂമിയുണ്ട്. 60 ലക്ഷം രൂപ നടപ്പ് കബോള വില. 1976 ല്‍ ഫറൂക്ക് കോളെജില്‍ നിന്നും എം.കോം പാസായി. സര്‍ക്കാര്‍ പെന്‍ഷററാണ്.
3) ഡോ. എം.വി. ഇബ്രാഹിം (36) സ്വതന്ത്രന്‍. വിലാസം – വടക്കാങ്ങര, മങ്കട വഴി, മലപ്പുറം. വരുമാനം രേഖപ്പെടുത്തിയിട്ടില്ല. കാത്തലിക് സിറിയന്‍ ബാങ്കില്‍ 20,000 രൂപയുടെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 2700 രൂപയുടെയും നിക്ഷേപമുണ്ട്. വടക്കാങ്ങരയില്‍ കുടുംബ സ്വത്തായി 34.75 സെന്റ് ഭൂമിയുണ്ട്. മാരുതി അള്‍ട്ടോ സ്വന്തമായുണ്ട്. 2001 ല്‍ എം.ബി.ബി.എസ്. പാസായി.
4) എന്‍. ഗോപിനാഥന്‍ (61) സ്വതന്ത്രന്‍. വിലാസം ‘പൗര്‍ണമി’, പെന്‍ഷന്‍ ഭവന്‍ റോഡ് മലപ്പുറ. സ്വന്തം പേരില്‍ 30.25 സെന്റും ഭാര്യയുടെ പേരില്‍ 10 സെന്റുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനറാണ്. 6,29,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് 60 ഗ്രാം സ്വര്‍ണമുണ്ട്.
5) എം.ഉമ്മര്‍ (60) ഐ.യു.എം.എല്‍. കനവ്, മഞ്ചേരി(പി.ഒ.) വാര്‍ഷിക വരുമാനം – 1,50,000 ഹുണ്ടായ് വെര്‍ണയും ബാങ്ക് നിക്ഷേപവുമടക്കം 94012.67 രൂപയുമുണ്ട്. നറുകര വില്ലേജില്‍ 16 സെന്റ് സ്ഥലവുമുണ്ട്. 2950 ചതുരശ്ര അടി വീടുണ്ട്. ഭവന വായ്പയായി 10 ലക്ഷവും വാഹന വായ്പയുമുണ്ട്. 1976 ല്‍ ബിരുദവും 1983 ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും എല്‍.എല്‍.ബി. യും നേടി.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലേയ്ക്ക് മത്സരിക്കുന്നതിന് ആദ്യ നാമനിര്‍ദേശ പത്രിക നല്‍കിയത്
1) ഇ.റ്റി. മുഹമ്മദ് ബഷീര്‍ (67) ഐ.യു.എം.എല്‍. വിലാസം – ‘സൗമ്യം’, മപ്രം, ചെറുവായൂര്‍, വാഴക്കാട്, മലപ്പുറം. ആകെ വരുമാനം 71,99,89 ഡെല്‍ഹി പാര്‍ലമെന്റ് ഹൗസ് എസ്.ബി.ഐ. യില്‍ 2777046 രൂപയുടെയും തിരുവനന്തപുരം എസ്.ബി.ഐ. യില്‍ 224 രൂപയുടെയും നിക്ഷേപമുണ്ട്. മാരുതി ആള്‍ട്ടോയും മാരുതി ഒമ്‌നിയും സ്വന്തമായുണ്ട്. ഭാര്യയുടെ പേരില്‍ എട്ടര പവന്‍ സ്വര്‍ണാഭരണമുണ്ട്. വാഴക്കാട് പഞ്ചായത്തില്‍ 13 സെന്റ് ഭൂമിയും 3000 ചതുരശ്രഅടി വീടുമുണ്ട്. പിന്തുടര്‍ച്ചാവകാശമായി 173/4 സെന്റ് സ്ഥലമുണ്ട്. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. 1964 ഇ.സി.എ. ഹാജി ഹൈസ്‌കൂള്‍ പാലിയം.