ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴാംഘട്ട വോട്ടെടുപ്പ് തുടരുന്നു

elections_b_2_2_2013ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഗുജറാത്തും, ആന്ധ്രാപ്രദേശിലും, പഞ്ചാബുമടക്കം ഏഴ് സംസ്ഥാനങ്ങളിലാണ് ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി, ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി,ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ്, ബിജെപി നേതാക്കളായ എല്‍കെ അദ്ധ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ പെടുന്നു. മോഡി വഡോദരയിലും, അദ്ധ്വാനി ഗാന്ധിനഗറിലുമാണ് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലും, ടിആര്‍എസ് അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ റാവു മേഡക്കിലുമാണ് ജനവിധി തേടുന്നത്.

ആന്ധ്രയില്‍ തെലുങ്കാന മേഖലയിലെ 17 ലോക്‌സഭാ സീറ്റുകളിലും, 119 നിയമസഭാ സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലും, ബംഗാളില്‍ 9 സീറ്റുകളിലും, ബീഹാറില്‍ 7 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടത്തുന്നത്.