ജപ്പാനില്‍ ഭൂചലം; 39 പേര്‍ക്ക്‌ പരിക്ക്‌

earthquake-graphicടോക്ക്യോ: ജപ്പാനില്‍ ഭൂചലനം. നാഗാനോ പട്ടണത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലന മുണ്ടായത്‌. ഭൂചലനത്തില്‍ 39 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്‌. സുനാമി മുന്നറിയിപ്പില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനം രാത്രി പത്തുമണിയെടെയാണ്‌ ഉണ്ടായത്‌. ഭൂചലനത്തിന്‌ ശേഷമുള്ള കുലുക്കം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്‌ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കി. ആണവ റിക്ടര്‍റുകള്‍ സുരക്ഷിതമാണ്‌.