സഹോദരങ്ങളായി ദുല്‍ഖറും, മമ്മൂട്ടിയും

Untitled-1 copyമമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും സഹോദരങ്ങളായി ഒന്നിച്ചഭിനയിക്കുന്നു. മലയാളത്തിലല്ല തമിഴിലാണ്‌ പിതാവും പുത്രനും ഒന്നിക്കുന്നതെന്ന്‌ മാത്രം. ലിങ്കു സ്വാമിയാണ്‌ മമ്മൂട്ടിയേയും മകന്‍ ദുല്‍ഖറിനെയും സഹോദരങ്ങളാക്കി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാനൊരുങ്ങുന്നത്‌.

മമ്മൂട്ടിയേയും മകനെയും കണ്ടാല്‍ ജ്യേഷ്‌ഠാനുജന്‍മാരായേ തോന്നുകയൊള്ളൂ എന്നും അതുകൊണ്ട്‌ അത്തരം ഒരു സബ്‌ജറ്റ്‌ ചെയ്യാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ ലിങ്കുസ്വാമി പറഞ്ഞിരുന്നു.

ലിങ്കു സ്വാമി തന്റെ സിനിമാ അഭിനയ ജീവിതം ആരംഭിക്കുന്നത്‌ മമ്മൂട്ടിയെ നായകനാക്കി ആനന്ദം എന്ന ചിത്രം ഒരുക്കികൊണ്ടായിരുന്നു. ദുല്‍ഖറിനെ തമിഴില്‍ അഭിനയിപ്പിക്കാന്‍ ലിങ്കു സ്വാമി നേരത്തെ ചില പ്രൊജക്ടുകള്‍ തയ്യാറാക്കിയിരുന്നുവെങ്കിലും മറ്റൊരു തമിഴ്‌ ചിത്രത്തിലൂടെയാണ്‌ ദുല്‍ഖര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്‌.

അതേസമയം പിതാവിനെയും, പുത്രനെയും സഹോദരങ്ങളായി കാണാമെന്ന വാര്‍ത്ത ഇരുവരുടെയും ആരാധകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌.