ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 4 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്ക് പറ്റിയ മലയാളിക്ക് 22 ലക്ഷം ദിര്‍ഹം(ഉദ്ദേശം നാല് കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. തൃശ്ശുര്‍ ചെങ്ങാലൂര്‍ സ്വദേശി ആന്റണിക്കാണ് ഇന്‍ഷുറന്‍സ് കമ്പനി ഈ തുക നല്‍കേണ്ടി വരിക.

2015ല്‍ യുഎഇയിലെ വടക്കന്‍ പ്രവിശ്യയായ ഉമ്മുല്‍ ഖുവൈനില്‍ വെച്ച് ആന്റണി സഞ്ചരിച്ചരുന്ന കാറും ഒരു അറബ് വംശജന്‍ ഓടിച്ച കാറുമായി കൂട്ടിയിടിച്ച് ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.

30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവിശ്യപ്പെട്ട് അറബ് വംശജനും ഇന്‍ഷുറന്‍സ് കമ്പിനിക്കുമെതിരെ കേസ് കൊടുക്കുകായയിരുന്നു. ഈ കേസില്‍ സിവില്‍ കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇത് കുറവണെന്ന് കാണിച്ച് നല്‍കിയ അപ്പീലില്‍ 22 ലക്ഷം ദിര്‍ഹം ആന്റണക്ക് നല്‍കാന്‍ വിധിയായി.

എന്നാല്‍ ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയില്‍ കേസ് നല്‍കിയെങ്ങിലും കോടതി ആന്റണിക്ക് അനുകൂലമായി ഈ തുക തന്നെ നല്‍കാന്‍ വിധി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles