ഉംഗുവൈലിനയില്‍ ഏഴ് സുവൈക്ക വില്‍പ്പനക്കാരെ സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു

arrestedദോഹ: സുവൈക്കക്കെതിരെയുള്ള കാംപയിനിന്റെ ഭാഗമായി ഉംഗുവൈലിനയില്‍ ഏഴ് സുവൈക്ക വില്‍പ്പനക്കാരെ സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ നിന്നും വന്‍തോതില്‍ സുവൈക്ക അധികൃതര്‍ പിടിച്ചെടുത്തു. സുവൈക്ക വില്‍പ്പനയോ കൈമാറ്റമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 നമ്പറിലോ 2347444 നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.