ദോഹയില്‍ പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണവും സ്ഥലവരും പരിശോധിക്കും

imagesദോഹ: രാജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണവും അവ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും പുനഃപ്പരിശോധിക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ തകര്‍ക്കരുതെന്നും സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്‍ട്രല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ സര്‍വീസസ് ആന്റ് പബ്ലിക് ഫെസിലിറ്റീസ് കമ്മിറ്റി സിറ്റിംഗില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ സംബന്ധിച്ച് നിരവധി ശിപാര്‍ശകളാണ് മുന്നോട്ടു വെച്ചത്. വാഹനങ്ങള്‍ വര്‍ധിക്കുകയും  പെട്രോള്‍ സ്റ്റേഷനുകള്‍ എണ്ണത്തില്‍ കുറവുമാകുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ടു വെച്ചത്. അടുത്ത വര്‍ഷം 12 പുതിയ പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍മിക്കാനുള്ള പദ്ധതി വുഖൂദ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ദോഹയ്ക്ക് പുറത്തും നഗരത്തില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളിലുമാണ്.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് നിരവധി സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍ അടുത്ത കാലത്ത് പൂട്ടിയതോടെ ബാക്കിയുള്ള പമ്പുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഓരോ സ്ഥലത്തെയും ജനസാന്ദ്രയുടെ അടിസ്ഥാനത്തില്‍ പുതിയ പെട്രോള്‍ സ്റ്റേഷനുകളുടെ ആവശ്യകത സംബന്ധിച്ച പഠിക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സമിതി ആവശ്യപ്പട്ടു. നിലവിലുള്ളതും ഭാവിയിലെ ജനസംഖ്യാവര്‍ധനയും കണക്കിലെടുത്തായിരിക്കണം പെട്രോള്‍ സ്റ്റേഷനുകള്‍ നിര്‍മിക്കേണ്ടത്.

പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം അവയുടെ രൂപകല്‍പ്പനയും സ്ഥലസൗകര്യവും പരിശോധനവിധേയമാക്കണമെന്നും സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പെട്രോള്‍ സ്റ്റേഷനുകളുടെ എക്‌സിറ്റ്, എന്‍ട്രി പോയിന്റുകളില്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയും വിധം സ്ഥലസൗകര്യം വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സഈദ് മുബാറക് അല്‍റാഷിദി പ്രാദേശിക അറബി പത്രമായ അല്‍വതനോട് പറഞ്ഞു. നിലവിലുള്ള ചെറുകിട പെട്രോള്‍ സ്റ്റേഷനുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള വഴി ഇടുങ്ങിയതായതിനാല്‍ പുറത്തുള്ള റോഡിലേക്കും നിര നീളുകയാണ്.

സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മുനിസിപ്പാലിറ്റി- നഗരാസൂത്രണ മന്ത്രാലയത്തിനും വുഖൂദിനും സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷിതത്വ പ്രശ്‌നം ചൂണ്ടിക്കാട്ടി പെട്രോള്‍ സ്റ്റേഷനുകളില്‍ ശഫാഫ് ഗ്യാസ് സിലിണ്ടറുകള്‍ വില്‍പ്പന നടത്തുന്നതിലും മുനിസിപ്പല്‍ കൗണ്‍സില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

കപ്പല്‍ തീരത്തണഞ്ഞ് 30 ദിവസം കഴിഞ്ഞിട്ടും ചരക്കുകളെടുക്കാന്‍ ഉടമയെത്തിയില്ലെങ്കില്‍ തുറമുഖ അധികൃതര്‍ അവ ലേലം ചെയ്യും. ഇറക്കുമതിക്കാര്‍ക്കുള്ള ഇതേ നിയമം തന്നെ കയറ്റുമതി ചെയ്യുന്നവര്‍ക്കും ബാധകമാക്കും. സാധനങ്ങള്‍ തുറമുഖത്തെത്തിക്കുകയും എന്നാല്‍ കടലാസു പണികള്‍ പൂര്‍ത്തിയാകാതിരിക്കുകയും ചെയ്താലും മുപ്പത് ദിവസത്തിന് ശേഷം സാധനങ്ങള്‍ ലേലം ചെയ്യാന്‍ തുറമുഖ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.

Related Articles