വിവാഹമോചനം നേടുന്ന സ്‌ത്രീക്ക്‌ സ്‌ത്രീധനം മടക്കി ചോദിക്കാം; സുപ്രീംകോടതി

Untitled-1 copyദില്ലി: ഭര്‍ത്താവില്‍ നിന്ന്‌ വിവാഹമോചനം നേടുന്ന സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീധനം മടക്കി ചോദിക്കാനുള്ള അവകാശമുണ്ടെന്ന്‌ സുപ്രീംകോടതി. ഹിന്ദുമതാചാരപ്രകാരം സ്‌ത്രീധനം എന്നാല്‍ വിവാഹ സമയത്തും കുഞ്ഞ്‌ പിറക്കുമ്പോഴും ഒരു സ്‌ത്രീക്ക്‌ രക്ഷിതാക്കളും ബന്ധുക്കളും നല്‍കുന്ന സമ്മാനങ്ങളാണ്‌.

ഇതില്‍ വിലമതിക്കുന്നതും, ചലിപ്പിക്കാന്‍ കഴിയുന്നതും കഴിയാത്തുതുമായ എല്ലാം ഉള്‍പ്പെടും. വിവാഹമോചിതയാകുന്ന സ്‌ത്രീയ്‌ക്ക്‌ സ്‌ത്രീധനം തിരികെ ചോദിക്കാന്‍ അവകാശമില്ലെന്ന ത്രിപുര ഹൈക്കോടതി ഉത്തരവിന്‌ എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ വിലയിരുത്തല്‍ ഉണ്ടായത്‌. ഈ ഉത്തരവ്‌ പ്രകാരം വിവാഹമോചിതയാകുന്ന സ്‌ത്രീയ്‌ക്ക്‌ തന്റെ സ്‌ത്രീധനം ഭര്‍ത്താവില്‍ നിന്നും തിരികെ വാങ്ങാന്‍ സാധിക്കും.