ചെമ്മാട്‌ സുന്നി മസ്‌ജിദില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

Untitled-1 copyതിരൂരങ്ങാടി: ചെമ്മാട്‌ ടൗണിലെ സുന്നി മസ്‌ജിദില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കയ്‌പമംഗലം മൂന്നുപീടിക മുട്ടുങ്ങല്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ്‌ യാസിന്‍(16) ആണ്‌ മരിച്ചത്‌. പള്ളിയിലെ ഒന്നാം നിലയില്‍ പുസ്‌തകങ്ങളും, വസ്‌ത്രങ്ങളും വെയ്‌ക്കുന്ന മുറിയില്‍ ടെറസിന്റെ ഹൂക്കില്‍ പ്ലാസ്റ്റിക്‌ കയറില്‍ തൂങ്ങിയ നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.