കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സകിട്ടാതെ ആദിവാസി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സലഭിക്കാതെ ആദിവാസി മരിച്ചെന്ന് പരാതി. നിലമ്പൂര്‍ പൂക്കോട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് മരിച്ചത്. മരണം സംഭവിച്ചതിന് ശേഷം മണിക്കൂറുകളോളം മൃതദേഹം അത്യാഹിത വിഭാഗത്തില്‍ കിടന്നതായും പരാതയില്‍ പറയുന്നു.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി.

തെങ്ങ് കയറ്റ തൊഴിലാളിയായ കണ്ടന്‍ തെങ്ങു കയറുമ്പോള്‍ വീണതിനെ തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ആദ്യം നിലമ്പൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

അതെസമയം ചിക്തസ നല്‍കിയിട്ടില്ലെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.