ബഹ്‌റൈനില്‍ വേശ്യവൃത്തി ചെയ്യുന്നവരില്‍ കൂടുതല്‍ വീട്ടുജോലിക്കാര്‍;പോലീസ്

മനാമ: വേശ്യവൃത്തിയുടെ പേരില്‍ പിടിക്കപ്പെടുന്നവരില്‍ കൂടതല്‍ പേരും വീട്ടുജോലിക്കായി ഇവിടെ എത്തിയവരെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. ഹൗസ് മെയ്ഡി വിസയില്‍ ഇവിടെ എത്തുകയും പിന്നീട് മറ്റു ജോലികളിലേക്ക് കടക്കുകവഴി സെക്‌സ് റാക്കറ്റുകളുടെ വലയിലകപ്പെട്ടവരുമാണ് ഏറെയുള്ളത്.

സ്ത്രീകളടക്കം നയിക്കുന്ന ഇത്തരം റാക്കറ്റുകള്‍ ക്ലീനിങ് കമ്പനി, മാന്‍ പവര്‍ ഏജന്‍സി തുടങ്ങിയ പേരുകളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ക്ലീനിങ്ങിനെന്ന പേരില്‍ മണിക്കൂറിന് ഉയര്‍ന്ന തുക ഈടാക്കിയാണ് ഇവര്‍ വേശ്യാവൃത്തിക്കായി സ്ത്രീകളെ ആഢംബര അപ്പാര്‍ട്ടുമെന്റുകളിലേക്ക് പറഞ്ഞയക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇത്തരം റാക്കറ്റുകളുടെ വലയില്‍ പ്രധാനമായും പെട്ടിരിക്കുന്നത് ഇന്ത്യ, ശ്രീലങ്ക,ഇന്തോനേഷ്യ എന്നിവിടിങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ്.