Section

malabari-logo-mobile

നവീകരണത്തിനായി ദോഹ അല്‍ റയ്യാന്‍ പാര്‍ക്ക്‌ അടച്ചിടുന്നു

HIGHLIGHTS : ദോഹ: 'പച്ചപ്പിന്റെ' വിസ്തൃതി വര്‍ധിപ്പിക്കാന്‍ അല്‍ റയ്യാന്‍ പാര്‍ക്കിന്റെ ഒരു ഭാഗം ഇന്നുമുതല്‍

al rayyan parkദോഹ: ‘പച്ചപ്പിന്റെ’ വിസ്തൃതി വര്‍ധിപ്പിക്കാന്‍ അല്‍ റയ്യാന്‍ പാര്‍ക്കിന്റെ ഒരു ഭാഗം ഇന്നുമുതല്‍ അടച്ചിടുന്നു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2015 അവസാനമാകുമ്പോഴേക്കും പാര്‍ക്ക് പൂര്‍ണ്ണമായും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടക്കാനുള്ള വഴികള്‍, വേലി, വെളിച്ചം എന്നിവ നിര്‍മിക്കുന്നതു കൂടാതെ പുതിയ ജോഗിംഗ് ട്രാക്കും പാര്‍ക്കില്‍ നിര്‍മിക്കും.
പാര്‍ക്കിലെത്തുന്നവര്‍ക്ക് കൂടുതല്‍ കായിക സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് ഇത്തരമൊരു നിര്‍മാണ പ്രവര്‍ത്തനമെന്ന് പബ്ലിക്ക് വര്‍ക്ക്‌സ് അതോറിറ്റിയായ അശ്ഗാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പാര്‍ക്കിലെ പച്ചപ്പുല്‍ നിരപ്പില്‍ നേരത്തെ ബാഡ്മിന്റണും ക്രിക്കറ്റും ഉള്‍പ്പെടെയുള്ള നിരവധി കായിക ഇനങ്ങള്‍ നടത്താന്‍ അധികൃതര്‍ അനുമതി നല്കിയിരുന്നു.
ഔട്ട്‌ഡോറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷമായി തുടരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഈ മാസം അവസാനത്തോടെയായിരുന്നു പാര്‍ക്ക് തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്.
അഞ്ച് വര്‍ഷം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 250 മില്ല്യന്‍ റിയാലാണ് ചെലവഴിച്ചത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വ്യത്യസ്ത മൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും പക്ഷികളുടേയും വാസസ്ഥലം കൂടിയായിരിക്കും പാര്‍ക്ക്.
കുതിരയോട്ടത്തിനും ഒട്ടകയോട്ടത്തിനുമുള്ള സൗകര്യങ്ങള്‍, വെള്ളച്ചാട്ടം, തടാകം, മ്യൂസിയം, ചെറിയ ഗോള്‍ഫ് കോഴ്‌സ് എന്നിവയും പാര്‍ക്കിലുണ്ടാകും. 2006ലാണ് 32 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള അല്‍ റയ്യാന്‍ പാര്‍ക്ക് നിര്‍മിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!