നടിയെ ആക്രമിച്ച കേസ്;ദിലീപ് എട്ടാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ 12 പ്രതികള്‍. 385 സാക്ഷികള്‍, രണ്ട് മാപ്പ് സാക്ഷികള്‍. മഞ്ജുവാര്യര്‍ പ്രധാനസാക്ഷി.

ഐടി ആക്ട് ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസാണ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.