തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ നദിയിലേക്ക്‌ മറിഞ്ഞ്‌ 22 പേര്‍ മരിച്ചു

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക്‌ മറിഞ്ഞ്‌ 22 പേര്‍ മരിച്ചു. മരിച്ചവരില്‍ 9 സ്‌ത്രീകളും ആറു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്‌. വാനില്‍ 23 പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരില്‍ 13 വയസ്സുള്ള ഒരു കുട്ടിമാത്രമാണ്‌ രക്ഷപ്പെട്ടത്‌.

വെള്ളിയാഴ്‌ച രാത്രി 11 ന്‌ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ്‌ അപകടം സംഭവിച്ചത്‌. തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിവരവെയാണ്‌ വിശാഖപട്ടണത്തെ അച്യുതപുരം ഗ്രാമവാസികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. ദോലേശ്വരം പാലത്തിന്‌ മുകളിലെത്തിയപ്പോഴാണ്‌ വാന്‍ നിയന്ത്രണം വിട്ട്‌ നദിയിലേക്ക്‌ മറിഞ്ഞത്‌.