Section

malabari-logo-mobile

റോഡ്‌ അപകടം:ശാസ്‌ത്രീയമായ റോഡ്‌ വികസനത്തിന്‌ പ്രാമുഖ്യം നല്‍കണം : ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌ക്കരന്‍

HIGHLIGHTS : മലപ്പുറം : റോഡ്‌ അപകടങ്ങള്‍ കുറവ്‌ വരുത്തണമെങ്കില്‍ ശാസ്‌ത്രീയമായ റോഡ്‌ വികസനത്തിന്‌ പ്രാമുഖ്യം നല്‍കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ . റ...

images copyമലപ്പുറം : റോഡ്‌ അപകടങ്ങള്‍ കുറവ്‌ വരുത്തണമെങ്കില്‍ ശാസ്‌ത്രീയമായ റോഡ്‌ വികസനത്തിന്‌ പ്രാമുഖ്യം നല്‍കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ . റോഡ്‌ വികസനത്തിലെ മുഖ്യയിനം റോഡ്‌ വീതി കൂട്ടലാവണം. ഇതിന്‌ തര്‍ക്കമറ്റ രീതിയില്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന്‌ സമൂഹം തയ്യാറാവണം. ഇക്കാര്യത്തില്‍ കോടതി കയറലും മറ്റു തര്‍ക്കങ്ങളുംമൂലം ഇന്നു നടക്കേണ്ട അടിസ്ഥാന വികസനങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ തലമുറകള്‍ കാത്തുനില്‍ക്കേണ്ട ഗതികേടാണ്‌ ഇപ്പോഴുള്ളത്‌. സുഖകരവും സുരക്ഷിതവുമായ യാത്രയ്‌ക്ക്‌ ഉതകണമെങ്കില്‍ ഉദാരമായ സമീപനം ആവശ്യമാണെന്നും കലക്‌ടര്‍ പറഞ്ഞു.

ട്രാഫിക്ക്‌ വാരാഘോഷത്തിന്റെ ഭാഗമായി ജനുവരി 11, 12 13 തീയ്യതികളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന്‌ നടത്തുന്ന റോഡ്‌ സുരക്ഷ സന്ദേശ പ്രചരണ ജാഥയുടെ പ്രചരണാര്‍ത്ഥം റോഡ്‌ ആക്‌സിഡന്റ്‌ ആക്ഷന്‍ ഫോറം (റാഫ്‌) സംസ്ഥാന കമ്മിറ്റി മലപ്പുറത്ത്‌ സംഘടിപ്പിച്ച റോഡ്‌ സുരക്ഷാ സമ്മേളനം, ഫോട്ടോ പ്രദര്‍ശനം, മാതൃകാ ഡ്രൈവര്‍മാരെയും മറ്റും ആദരിക്കല്‍ എന്നീ പരിപാടിയുടെ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ ഡ്രൈവര്‍മാരായ അബ്‌ദുള്‍ മജീദ്‌ ചക്കിപ്പറമ്പത്ത്‌, പി. സത്യനാഥന്‍, സിനി ആര്‍ട്ടിസ്റ്റ്‌ ജയരാജ്‌ കോഴിക്കോട്‌, മാധ്യമം കോഴിക്കോട്‌ ഫോട്ടോഗ്രാഫര്‍ പ്രകാശ്‌ കരിമ്പ, മലയാള മനോരമാ ഫോട്ടോഗ്രാഫര്‍ ഷാജു വി. കാരാട്ട്‌, സംഗീതജ്ഞന്‍ നിലമ്പൂര്‍ ഷാജി, മാപ്പിളപ്പാട്ട്‌ ഗായകന്‍ മുഹമ്മദ്‌ പേരൂര്‍, ഹനീഫ രാജാജി, ഡോ. സി. പി. മുഹമ്മദ്‌ ഷെരീഫ്‌, മിമിക്രി ആര്‍ട്ടിസ്റ്റ്‌ ഇടവേള റാഫി എന്നിവര്‍ക്ക്‌ മൊമ്മന്റോകളും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

sameeksha-malabarinews

റാഫ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എം അബ്‌ദു അധ്യക്ഷനായിരുന്നു. അസി. പോലീസ്‌ കമ്മീഷണര്‍ കെ. അബ്‌ദുള്‍ റഷീദ്‌ മുഖ്യ പ്രഭാഷണം നടത്തി. എം വി ഐ വി. അനുമോദ്‌ കുമാര്‍ ക്ലാസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കവറൊടി മുഹമ്മദ്‌, അഡ്വ. പി. എ പൗരന്‍, എം. ടി തെയ്യാല, ഖാദര്‍ കെ തേഞ്ഞിപ്പലം, പ്രകാശ്‌ പി നായര്‍ ,ഹനീഫ രാജാജിഎന്നിവര്‍ സംസാരിച്ചു. ശാരദ നമ്പിടി വീട്ടില്‍ സ്വാഗതവും പി വി ബദറുന്നീസ നന്ദിയും പറഞ്ഞു. വാഹനാപകടത്തില്‍ മരണപ്പെട്ട റാഫ്‌ പ്രവര്‍ത്തകനായിരുന്ന കോഡൂര്‍ കുഞ്ഞാന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!