Section

malabari-logo-mobile

മഴമഴമഴ പെയ്യണ് പ്രകാശനം ചെയ്തു.

HIGHLIGHTS : താനൂര്‍: കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍

താനൂര്‍: കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ വളരുന്ന ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അന്യമാകുന്ന മഴക്കാല കുസൃതികളും തിരികെ വിളിക്കുനന് മഴ മഴ മഴ പെയ്യണ് എന്ന കവിതിയുടെ ദൃശ്യാവിഷ്‌ക്കാര സിഡി നടന്‍ മധു തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
മഴ മാനത്തു നിന്നുള്ള വെറും ജലരേഖകളല്ലെന്നും അത് ഓര്‍മകളുടെ വെളിപ്പെടുത്തലുകളായി കുഞ്ഞുമനസുകളുടെ മനസ്സിനെ വര്‍ണാഭമാക്കി ഹൃദയത്തെ തളിര്‍പ്പിക്കേണ്ടതാണെന്നും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

നിര്‍മ്മാതാവ് സി പി അശോകന്‍, സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ യവനിക, ക്യാമറാമാന്‍ ഷൈന്‍ താനൂര്‍, ആര്‍ട്ട് ഡയറക്ടര്‍ മുസ്തഫ മുഹമ്മദ് എന്നിവര്‍ക്കൊപ്പം സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

sameeksha-malabarinews

താനൂര്‍, പരപ്പനങ്ങാടി, വേങ്ങര ഉപജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ചിത്രത്തില്‍ വേഷമിട്ടത്. സംഗീതം. രമേഷ് ക്രിസ്റ്റി, ആലാപനം : അജ്ഞു അശോക്, എഡിറ്റിങ്ങ് ഉനൈസ് മുഹമ്മദ്, കൊറിയോഗ്രാഫി അനീഷ് സണ്‍റൈസ്, ജനില്‍ മിത്ര.

photo : Bipindas

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!