Section

malabari-logo-mobile

ട്രെയിനില്‍ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും; ഡിജിപി.

HIGHLIGHTS : തിരു: സ്ത്രീയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടി ട്രെയിനില്‍ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പുക്കുമെന്ന് ഡിജിപി ജേക്കബ് പൂന്നൂസ്

തിരു: സ്ത്രീയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടി ട്രെയിനില്‍ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പുക്കുമെന്ന് ഡിജിപി ജേക്കബ് പൂന്നൂസ് അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ 60 പൊലീസുകാര്‍ക്ക് അടിയന്തിരമായി പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ദക്ഷിണമേഖലാ റെയില്‍വേ മാനേജര്‍ക്ക് കത്തയച്ചു. ട്രെയിനുകളില്‍ സ്ത്രീകള്‍ക്കു നേരെ അതിക്രമം വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ഡിജിപി കത്തില്‍ ചൂണ്ടിക്കാട്ടി.
ട്രെയിനുകളില്‍ സുരക്ഷയ്ക്കായി പൊലീസുകാര്‍ക്ക് യാത്ര ചെയ്യാന്‍ യാത്രപാസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ റെയില്‍വേ ഇതിനു മറുപടിയൊന്നും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് യാത്ര പാസ് അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍തന്നെ പണം കൊടുത്ത് സീസണ്‍ടിക്കറ്റെടുത്ത് പൊലീസുകാര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിലായ സാഹചര്യത്തിലാണ് 60 പൊലീസുകാര്‍ക്ക് യാത്രപാസ് അനുവദിക്കണമെന്ന് കാണിച്ച് ഡിജിപി റെയില്‍വേക്ക് കത്തയച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!