Section

malabari-logo-mobile

ചന്ദ്രബോസ് കൊലപാതകം: നിഷാമിന്റെ മുന്‍വൈരാഗ്യമെന്ന് കുറ്റപത്രം

HIGHLIGHTS : തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കൊല്ലാനുള്ള കാരണം മുന്‍വൈരാഗ്യമാണെന്ന് കുറ്റപത്രം. നിഷാമിന് എതിരെ

mohammed-nishamതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കൊല്ലാനുള്ള കാരണം മുന്‍വൈരാഗ്യമാണെന്ന് കുറ്റപത്രം. നിഷാമിന് എതിരെ ഇന്ന് കുന്ദംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണ്ണായകമായ കണ്ടെത്തലുള്ളത്.

ശോഭ സിറ്റി സെക്യൂരിറ്റിയായ ചന്ദ്രബോസ് രാത്രി വരുന്ന വാഹനങ്ങള്‍ തടയുന്നതാണ് നിഷാമിനെ പ്രകോപിപ്പിച്ചത്. ചന്ദ്രബോസിനെ കൊല്ലുമെന്ന് നിഷാം ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

sameeksha-malabarinews

111 സാക്ഷികളും 43 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്ന കുറ്റപത്രത്തില്‍ നിഷാമിനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘം മുന്നോട്ടുവച്ചിരിക്കുന്നത്. നിഷാമിന്റെ ഭാര്യ അമലും ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയെയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

ചന്ദ്രബോസ് വധക്കേസില്‍ അറുപത്തിയഞ്ചാം ദിവസം കുറ്റപത്രം കോടതിയെത്തിക്കാനാതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. അനുബന്ധ രേഖകള്‍ ഉള്‍പ്പടെ 1500ലധികം പേജുകളാണ് കുറ്റപത്രത്തിലുളളത്. ജനുവരി 29 ന് പുലര്‍ച്ചെ 2.55 നും മൂന്നേ കാലിനുമിടയിലെ 20 മിനുറ്റിനുള്ളില്‍ നടന്ന സംഭവത്തെ മൂന്നു ഭാഗങ്ങളായാണ് രേഖപ്പെടുത്തുന്നത്.

ഒന്നാംഭാഗത്ത് സെക്യൂരിറ്റി ക്യാബിനിലെ സംഭവങ്ങളും രണ്ടാംഭാഗത്ത് ഫൗണ്ടലില്‍ വച്ച് കാറിടിച്ച് പരുക്കേല്‍പ്പിച്ചതും മൂന്നാംഭാഗത്ത് കാര്‍പോര്‍ച്ചില്‍ വച്ചു നടത്തിയ മര്‍ദ്ദനവും രേഖപ്പെടുത്തുന്നു.

മൂന്നാം ഭാഗത്താണ് നിഷാമിന്റെ ഭാര്യ അമലിന്റെ സാന്നിധ്യമുള്ളത്. അമല്‍ അടക്കമുള്ള 12 പ്രധാന സാക്ഷികളുടെ മൊഴി നൂറ്റിയറുപത്തിനാലാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയത് കേസില്‍ നിര്‍ണായകമാണ്. അമല്‍ പതിനൊന്നാം സാക്ഷിയും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!