Section

malabari-logo-mobile

ഖത്തര്‍ തീരത്തു നിന്ന്‌ പുറപ്പെട്ട ഫത്തഹുല്‍ ഖൈര്‍ പത്തേമാരി ഇന്ത്യന്‍ തീരത്തെത്തി

HIGHLIGHTS : മുംബൈ: നീണ്ട ആറുപതിറ്റാണ്ട് കാലത്തിന് ശേഷം ഒരു പത്തേമാരി അറബിക്കടലിലെ തിരകളെ മുറിച്ചു കടന്ന് ഇന്ത്യന്‍ തീരത്തണഞ്ഞു. ഖത്തറിലെ പൂര്‍വ്വപിതാക്കള്‍ കടല...

Untitled-1 copyമുംബൈ: നീണ്ട ആറുപതിറ്റാണ്ട് കാലത്തിന് ശേഷം ഒരു പത്തേമാരി അറബിക്കടലിലെ തിരകളെ മുറിച്ചു കടന്ന് ഇന്ത്യന്‍ തീരത്തണഞ്ഞു. ഖത്തറിലെ പൂര്‍വ്വപിതാക്കള്‍ കടല്‍ മുറിച്ചു കടന്ന അതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാണ് പത്തൊന്‍പതാം നാള്‍ ഫത്തഹുല്‍ ഖൈര്‍ പത്തേമാരി തീരത്തണഞ്ഞത്.

കത്താറ തീരത്തുനിന്നും ഒക്ടോബര്‍ അഞ്ചിനാണ് ഫതഹുല്‍ ഖൈര്‍ രണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഒമാനിലെ സുര്‍ തുറമുഖത്ത് പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് നാല് ദിവസം വൈകിയാണ് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാനായത്.

sameeksha-malabarinews

ഇന്നലെ രാവിലെയാണ് മുംബൈ തുറമുഖത്ത് ഫതഹുല്‍ ഖൈര്‍ രണ്ട് പത്തേമാരി എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ അധികൃതര്‍ മികച്ച സ്വീകരണമാണ് ഖത്തറില്‍ നിന്നുള്ള യാത്രാ സംഘത്തിന് നല്കിയത്.

ഫത്തഹുല്‍ ഖൈര്‍ രണ്ട് സംഘത്തെ സ്വീകരിക്കാന്‍ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി മുംബൈയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹമ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല, മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി തുടങ്ങിയവരും നിരവധി പ്രമുഖരും സ്വീകരണത്തിന് എത്തിയിരുന്നു.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ കപ്പല്‍ത്തുറയിലെത്തിയ പത്തേമാരിയെ പരമ്പരാഗത ഇന്ത്യന്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും സ്‌നേഹോഷ്മളമായ കാത്തുവെപ്പാണ് ഫത്തഹുല്‍ ഖൈറിന് നല്കിയത്.

എല്ലാ തലത്തിലുമുള്ള ചരിത്ര ബന്ധങ്ങള്‍ നാം കൂട്ടിക്കെട്ടിയിരിക്കുന്നുവെന് ന് മുംബൈ താജ് ഹോട്ടലില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. ഈ അഭിമാനകരമായ മുഹൂര്‍ത്തത്തിലൂടെ കത്താറ ഒരിക്കല്‍ കൂടി ചരിത്രം രചിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വ്വികര്‍ വാണിജ്യത്തിനും ജീവിതത്തിനുമായി സഞ്ചരിച്ച വഴികള്‍ ഒരിക്കല്‍ കൂടി നമുക്കു മുമ്പില്‍ തുറക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1958ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ശൈഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം ആല്‍ താനിക്ക് നല്കിയ സ്വീകരണം ഞങ്ങള്‍ ഖത്തരികള്‍ മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പഴയ കാലത്തും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് ഇന്ത്യാഗേറ്റ് സാക്ഷിയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തു. ഇന്ത്യാ മഹാരാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടങ്ങള്‍ക്കും ഇന്ത്യാ ഗേറ്റ് സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ഗവണ്‍മെന്റ് നല്കിയ പിന്തുണയ്ക്ക് ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി നന്ദി പറഞ്ഞു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹമ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല, ഖത്തറിന്റെ ഇന്ത്യയിലെ കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദോസരി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ എന്നിവരെ അദ്ദേഹം പേരെടുന്ന് അഭിനന്ദിച്ചു.

ഫത്തഹുല്‍ ഖൈര്‍ രണ്ടില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ച സംഘാംഗങ്ങളേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യയിലേക്കുള്ള യാത്ര ഏറെ സാഹസികമായിട്ടും അവര്‍ അത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ചതും ശക്തവുമായ ബന്ധമാണ് ഫത്തഹുല്‍ ഖൈര്‍ രണ്ടിന്റെ യാത്രയിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പറഞ്ഞു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധം വരച്ചു കാണിച്ച ഫത്തഹുല്‍ ഖൈര്‍ രണ്ട് പൈതൃകവും പാരമ്പര്യവും കാത്തുവെച്ചാണ് ഇന്ത്യന്‍ തീരമണഞ്ഞതെന്ന് ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹമ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല പറഞ്ഞു. ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും കാത്തുവെക്കാനുള്ള ദേശീയ വീക്ഷണം 2030 പ്രകാരമുള്ള അടിസ്ഥാന ശിലയാണ് ഫത്തഹുല്‍ ഖൈര്‍ രണ്ടിലൂടെ സാധിച്ചിരിക്കുന്നതെന്ന് ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി ചൂണ്ടിക്കാട്ടി. വരും തലമുറയ്ക്കു കൂടിയുള്ള അടയാളവാക്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ സുര്‍ തുറമുഖത്തുനിന്നും ഏഴ് ദിവസംകൊണ്ടാണ് ഇന്ത്യന്‍ തീരത്തണഞ്ഞതെന്ന് ഫതഹുല്‍ ഖൈര്‍ രണ്ടിന്റെ കപ്പിത്താന്‍ ഹസ്സന്‍ ഈസ അല്‍ കഅബി അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍ നിന്നും തിരികെ തങ്ങള്‍ യാത്ര തിരിക്കുമെന്നും ആറാമത് കത്താറ പരമ്പരാഗത ഉരു മഹോത്സവത്തിന്റെ ആദ്യദിനത്തില്‍ ഖത്തറില്‍ തിരികെയെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!