Section

malabari-logo-mobile

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്

HIGHLIGHTS : തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ഡിപിഐ വി.എസ് സെന്തിളാണ് പ്രഖ്യാപനം നടത്തുക. വിജയശതമാനം മുന്‍ വര്‍ഷത...

sslc-resultതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ഡിപിഐ വി.എസ് സെന്തിളാണ് പ്രഖ്യാപനം നടത്തുക. വിജയശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ കുറയുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്‍ നല്‍കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

നാല് ലക്ഷത്തി എഴുപത്തി നാലായിരം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം വെബ്‌സൈറ്റുകളിലൂടെയും എസ്എംഎസായും ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഐടി അറ്റ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നു മിനിറ്റിനകം എംഎംഎസ് വഴി ഫലം അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് സ്‌പേസിട്ട ശേഷം രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് 9645221221 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. results.itschool.gov.in എന്ന വെബ്‌സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാം. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ കോള്‍ സെന്റര്‍ നമ്പറായ 155 300 യിലൂടെയും ഫലം അറിയാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!