സന്തോഷ് പണ്ഡിറ്റിനെ മലയാളി ഹൗസില്‍ നിന്ന് ഗറ്റൗട്ടടിച്ചു

റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളി ഹൗസില്‍ നിന്നും സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കി. നേരത്തെ ഒരു തവണ പുറത്താക്കിയ സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകരുടെ ആവശ്യപ്രകാരം വീണ്ടും ഷോയിലേക്ക് തിരിച്ച് കൊണ്ടു വന്നിരുന്നു.

എന്നാല്‍ ഇത്തവണ സന്തോഷിന് പാരയായത് അന്ന് സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകര്‍ തന്നെയാണ്. കഴിഞ്ഞയാഴ്ച പ്രേക്ഷകര്‍ സന്തോഷിന് വിരുദ്ധമായി വോട്ട് ചെയ്തതോടെയാണ് പണ്ഡിറ്റ് പടിക്ക് പുറത്തായത്.

മലയാളി ഹൗസില്‍ ഇപ്പോള്‍ ശേഷിക്കുന്ന താരങ്ങള്‍ സിന്ധു ജോയ്, തിങ്കള്‍ ബാല്‍, റോസിന്‍, നീനാകുറുപ്പ്, സാഷ, രാഹുല്‍ ഈശ്വര്‍,ജിഎസ് പ്രദീപ്, ഷെറിന്‍ വര്‍ഗീസ് എന്നിവരാണ്.

Share news
error: Content is protected !!
Scroll to Top