ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

hanumanthappaദില്ലി: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ നിന്ന് ആറുദിവസത്തിനുശേഷം രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു.ദില്ലിയിലെ കരസേന ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

കരളും വൃക്കയും പ്രവര്‍ത്തന രഹിതമായതിനെതുടര്‍ന്ന് ആരോഗ്യനില അതീവഗുരുതരമാവുകയായിരുന്നു. തലച്ചോറില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ പ്രശ്‌നങ്ങളും ന്യൂമോണിയ ബാധയും കണ്ടെത്തിയിരന്നു. ലോകത്തു കിട്ടാവുന്നതില്‍ ഏറ്റവും മികച്ചതും വിദഗ്ധവുമായ പിരചണം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടും തണുപ്പില്‍ മരിച്ചുപോയ ശരീരഭാഗങ്ങളിലേക്ക് രക്തം എത്തുമ്പോഴും ശരീരം സാധാരണ താപനിലയിലേക്കു മടങ്ങിവരുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഹനുമന്തപ്പയുടെ നില സങ്കീര്‍ണമാക്കുകയായിരുന്നു.

35 അടി താഴ്ച്ചയില്‍ മഞ്ഞിനടിയില്‍ കുടുങ്ങി ആറു ദിവസത്തോളം മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന ഹനുമന്തപ്പ പ്രതിസന്ധികള്‍ മറികടന്ന് വീണ്ടും അത്ഭുതം കാട്ടുമെന്ന് തന്നെയാണ് രാജ്യം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നു. ്‌

Share news
error: Content is protected !!
Scroll to Top