മോഹന്‍ലാലിനൊപ്പം സിമ്രാനില്ല

ജീതു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ഫാമിലി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നായികയായി നടി സിമ്രാന്‍ എത്തുമെന്ന് പ്രതീക്ഷകള്‍ക്ക് വിരാമം. സിമ്രാന്‍ ഈ റോള്‍ ഉപേക്ഷിച്ചെന്ന് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ സ്ഥിതീകരിച്ചു.. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചില ടെലിവിഷന്‍ പരിപാടികള്‍ക്ക് നേരത്തെ ഡേറ്റ് നല്‍കി കഴിഞ്ഞതിനാലാണ് ഈ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നതത്രെ.
സിമ്രാന് ഈ ചിത്രത്തിന്റെ തിരക്കഥയും തന്റെ റോളും വളരെ ഇഷ്ടമായിരുന്നത്രെ.. കൂടാതെ മോഹന്‍ലാലിനൊത്ത് അഭിനയിക്കാനുള്ള ചാന്‍സ് നഷ്ടപ്പെട്ടതിലും സിമ്രാന് സങ്കടമുണ്ട്.

മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായാണെത്തുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിലെ ഇപ്പോഴത്തെ യുവനായികമാര്‍ക്ക്് അമ്മയായി അഭിനയിക്കാന്‍ പ്രയാസവുമുണ്ട്. ഏതായാലും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് മൈ ഫാമിലിയില്‍ മോഹന്‍ലാലിന്റെ ഫാമിലിയാരാണെന്ന്.

Share news
error: Content is protected !!
Scroll to Top