മോഡിക്ക് ഭരിക്കാന്‍ 150 കോടിരൂപയുടെ ബുളറ്റ്പ്രൂഫ് ഓഫീസ്

അഹമ്മദാബാദ്: മൂന്നാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോഡിക്ക് ഭരിക്കുവാന്‍ 150 കോടി രൂപ ചിലവഴിച്ച് പുതിയ ഓഫീസ് ഒരുങ്ങുന്നു. ‘പഞ്ചാമൃത’മെന്ന് പേരിട്ട ഈ ബുള്ളറ്റ് പ്രൂഫ് ഓഫീസിലേക്ക് ജ്യോതിഷിമാരുടെ അഭിപ്രായത്തിലുള്ള ‘നല്ല’ ദിവസം തിരഞ്ഞെടുത്ത് മാറാനാണ് തീരുമാനം.

35,000 ചതുരശ്ര അടിയില്‍ നാലുനിലകളിലായാണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ സിസിടിവി നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പുതിയ ഓഫീസിലേക്ക് അസംബ്ലി ഹാളില്‍ നിന്ന് നേരിട്ട് വഴിയുണ്ടാകും.ഗുജറാത്ത് ഹൈക്കോടതിയും അമൂല്‍ ഡയറിയുടെ കെട്ടിടവും രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ടാണ് പഞ്ചാമൃതവും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top